Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sunrisers

ഐപിഎൽ ഇന്നു മുതൽ; ആദ്യ മത്സരം റോയൽ ചലഞ്ചേഴ്സ് V/s സൺറൈസേഴ്സ്

ഐ​​പി​​എ​​ല്‍ 2026 സീ​​സ​​ണ്‍ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വും സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദും ഏ​​റ്റു​​മു​​ട്ടും.

18 വ​​ര്‍​ഷ​​ത്തെ കാ​​ത്തി​​രി​​പ്പ് അ​​വ​​സാ​​നി​​പ്പി​​ച്ച് 2025 സീ​​സ​​ണി​​ല്‍ നേ​​ടി​​യ ക​​ന്നി​​ക്കി​​രീ​​ടം നി​​ല​​നി​​ര്‍​ത്തു​​ക​​യാ​​ണ് ര​​ജ​​ത് പാ​​ട്ടി​​ദാ​​ര്‍ ന​​യി​​ക്കു​​ന്ന, സൂ​​പ്പ​​ര്‍ സ്റ്റാ​​ര്‍ വി​​രാ​​ട് കോ​​ഹ്‌ലി​​യു​​ടെ ആ​​ര്‍​സി​​ബി​​യു​​ടെ ല​​ക്ഷ്യം. പ​​രി​​ക്കേ​​റ്റ് വി​​ശ്ര​​മ​​ത്തി​​ലു​​ള്ള ഓ​​സീ​​സ് പേ​​സ​​ര്‍ ജോ​​ഷ് ഹെ​​യ്‌​​സ​​ല്‍​വു​​ഡ് ഇ​​ല്ലെ​​ന്ന​​താ​​ണ് ആ​​ര്‍​സി​​ബി​​യു​​ടെ പ്ര​​ശ്‌​​നം. എ​​ന്നാ​​ല്‍, ഫി​​ല്‍ സാ​​ള്‍​ട്ട്, ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ല്‍, ടിം ​​ഡേ​​വി​​ഡ്, ജോ​​ര്‍​ദാ​​ന്‍ കോ​​ക്‌​​സ്, ജേ​​ക്ക​​ബ് ബെ​​ഥേ​​ല്‍, വെ​​ങ്കി​​ടേ​​ഷ് അ​​യ്യ​​ര്‍, ഭു​​വ​​നേ​​ശ്വ​​ര്‍ കു​​മാ​​ര്‍, ജേ​​ക്ക​​ബ് ഡ​​ഫി തു​​ട​​ങ്ങി​​യ വ​​ന്‍​നി​​ര ആ​​ര്‍​സി​​ബി​​ക്കു​​ണ്ട്.

ഐ​​പി​​എ​​ല്‍ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന ടീം ​​ടോ​​ട്ട​​ലു​​ക​​ളി​​ല്‍ ആ​​ദ്യ നാ​​ലും സ്വ​​ന്തം പേ​​രി​​ലു​​ള്ള ടീ​​മാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദ്. പാ​​റ്റ് ക​​മ്മി​​ന്‍​സി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ല്‍ ഇ​​ഷാ​​ന്‍ കി​​ഷ​​നാ​​ണ് ക്യാ​​പ്റ്റ​​ന്‍. ട്രാ​​വി​​സ് ഹെ​​ഡ്, അ​​ഭി​​ഷേ​​ക് ശ​​ര്‍​മ, ഹെ​​ന്‍ റി​​ച്ച് ക്ലാ​​സ​​ന്‍, ലി​​യാം ലി​​വിം​​ഗ്സ്റ്റ​​ണ്‍ എ​​ന്നി​​ങ്ങ​​നെ നീ​​ളു​​ന്നു എ​​സ്ആ​​ര്‍​എ​​ച്ചി​​ന്‍റെ ആ​​വ​​നാ​​ഴി​​യി​​ലെ ആ​​യു​​ധ​​ങ്ങ​​ള്‍... രാ​​ത്രി 7.30ന് ​​ബം​​ഗ​​ളൂ​​രു എം. ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​ന പോ​​രാ​​ട്ടം.

ഐപിഎൽ ട്വന്‍റി-20 സീസൺ 19

​​ഗ്രൂ​​പ്പ് എ

​​►ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ്
​​►കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ്
​​►രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സ്
​​►റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു
​​►പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സ്

ഗ്രൂ​​പ്പ് ബി

​​​​►മും​​ബൈ ഇ​​ന്ത്യ​​ന്‍​സ്
​​►സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദ്
​​►ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സ്
​​►ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സ്
​​►ല​​ക്‌​​നോ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്‌​​സ്

Latest News

Corehub Up